പ്രശസ്ത ധനകാര്യ സേവന ദാതാക്കളായ യു.എ.ഇ. എക്സ്ചേഞ്ച് വാളംതോട് സ്കൂളിനു നല്‍കിയ വാട്ടര്‍പ്യുരിഫയറിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. യു.എ.ഇ. എക്സ്ചേഞ്ചിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുന്നൂറോളം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാട്ടര്‍പ്യുരിഫയര്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളംതോട് സ്കൂളിനു വാട്ടര്‍പ്യുരിഫയര്‍ നല്‍കിയത്.
3 Jun 2016
യു.എ.ഇ. എക്സ്ചേഞ്ച് സംഭാവന നല്‍കിയ കമ്പ്യൂട്ടറുകള്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ധനകാര്യ സേവന ദാതാക്കളായ യു.എ.ഇ. എക്സ്ചേഞ്ച് വാളംതോട് സ്കൂളിനു നല്‍കിയ കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനംഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. നിര്‍വഹിച്ചു. യു.എ.ഇ. എക്സ്ചേഞ്ചിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളംതോട് സ്കൂളിനു രണ്ടു കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കിയത്.
4 Mar 2016
34 മത് സ്കൂള്‍ വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വാളംതോട് ജി റ്റി എല്‍ പി സ്കൂളിന്റെ മുപ്പത്തി നാലാമത് വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് നാലിന് നടന്നു. വൈകുന്നേരം നാലുമണി മുതല്‍ നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു നീണ്ടുക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി , മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍, ശ്രീ മാത്യു കൊട്ടരത്തില്‍, ജി.എല്‍.പി.എസ്.കക്കാടം പൊയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍, അധ്യാപകനായ ശ്രീ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
9 Jan 2016
Subscribe to:
Posts (Atom)



