പ്രശസ്ത ധനകാര്യ സേവന ദാതാക്കളായ യു.എ.ഇ. എക്സ്ചേഞ്ച് വാളംതോട് സ്കൂളിനു നല്‍കിയ കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനംഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. നിര്‍വഹിച്ചു. യു.എ.ഇ. എക്സ്ചേഞ്ചിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളംതോട് സ്കൂളിനു രണ്ടു കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കിയത്.