വാളംതോട് സ്കൂളിന്റെ വൈദ്യുത പ്രശ്നങ്ങള്‍ക്കു പരിഹാരമായി സ്ഥാപിച്ച ഇന്‍വേര്‍ട്ടര്‍ സംവിധാനം വാര്‍ഡ് മെബര്‍ ശ്രീ. അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 100 Ah ന്റെ രണ്ടു ബാറ്ററികളടങ്ങുന്ന ഇന്‍വേര്‍ട്ടര്‍, ഐ.ടി. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തക്ക യു.പി.എസ് സംവിധാനത്തോടു കൂടിയുള്ളതാണ്. എസ്.എം.സി., സ്റ്റാഫ് കൗണ്‍സില്‍ സഹരണത്തോടെയാണ് ഇന്‍വേര്‍ട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്.
1 Nov 2018
നവ കേരളത്തിനായി കൈകള്‍ കോര്‍ത്ത് കേരളപ്പിറവി ദിനാഘോഷം.
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നവകേരള നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളപ്പിറവിദിനത്തില്‍ വാളംതോട് സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.എസ്.എം.സി യുടെ നേത്യത്വത്തില്‍ പ്രളയ ദുരന്ത വാര്‍ത്തകളുടെ പേപ്പര്‍ കട്ടിംഗുകള്‍ കേരള മാപ്പിന്റെ രൂപത്തില്‍ നിരത്തി വെക്കുക്കയും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നവകേരള പ്രതിജ്ഞയെടുക്കുകയും ചെയ്തു.
29 Oct 2018
26 Oct 2018
Subscribe to:
Posts (Atom)



