സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

14 Nov 2011

'Delicious Day' ആഘോഷിച്ചു


          ക്രാഫ്റ്റ്സ് ഫൂഡ്സ് (കാഡ്ബറീസ്)  delicious diffrence weekന്റെ ഭാഗമായി വാളംന്തോട് ജി.ടി.എല്‍ പി സ്ക്കൂളില്‍ വെച്ച് 'Delicious Day' ആഘോഷിച്ചു. 
ഭക്ഷണം പാചകം ചെയ്യാനായി ഒരുക്കുന്നു
          ചോക്ലേറ്റുകളും മറ്റു ഭക്ഷ്യ വസ്തുക്കളും നിര്‍മ്മിക്കുന്ന  ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായ ക്രാഫ്റ്റ്സ് ഫൂഡ്സിന്റെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ഒരു ആഴ്ച്ച ലോകത്തെല്ലായിടത്തും  delicious diffrence week ആയി ആചരിക്കുന്നു. അതിന്റെ ഭാഗമായി പിന്നോക്ക മേഖലകളില്‍ കടന്നു ചെന്ന് കുട്ടികളുമായി   ആഹ്ലാദിച്ച് ഒരു ദിവസം ചിലവഴിക്കുന്നു.
ഭക്ഷണം പാചകം ചെയ്യുന്നു
ഇന്ത്യയില്‍ 5 ലൊക്കേഷനിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്രാഫ്റ്റ്സ് ഫൂഡ്സിന്റെ cocoa operations  എന്ന വിഭാഗമാണ് ഈ പരിപാടിക്ക്  നേതൃത്വം നല്കുന്നത്.കേരളം, കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍  ഒരിടത്തു വെച്ചും തമിഴ് നാട്ടില്‍ രണ്ടിടത്തുമാണ് 'Delicious Day' ആഘോഷിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ കൊല്ലം ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് 'Delicious Day'ആഘോഷിച്ചത്. ഈക്കൊല്ലം കേരളത്തിലെ ഏക  'Delicious Day' പരിപാടി മലപ്പുറം - കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയിലുള്ള വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ വെച്ച് ആഘോഷിക്കാനായി തിരഞ്ഞെടുക്കുകയുണ്ടായി. 
കളികള്‍
      കേരളത്തില്‍ 3 റീജിയണുകളില്‍ ഒന്നായ നോര്‍ത്ത് കേരളത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സായ താമരശ്ശേരിയിലെ ടെക്നിക്കല്‍ എക്സിക്യുട്ടീവ്സാണ് ഇതു സംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഒക്ടോബര്‍ 4 ന്  ക്രാഫ്റ്റ്സ് ഫൂഡ്സിന്റെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പതിനഞ്ചോളം ജീവനക്കാര്‍  സ്ക്കൂളിലെത്തുകയും ആഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ അലങ്കരിക്കുകയും ചെയ്തു. ഈ പരിപാടിയോടനുബന്ധിച്ച് കുട്ടികളുമായി കളികളിലേര്‍പ്പെടുകയും ,അവര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി നല്കുകയും കുട്ടികളുടെ കലാപരിപാടികള്‍ക്ക് പ്രോത്സാഹനം നല്കുകയും ചെയ്ത് അവര്‍ക്ക് നിരവധി സമ്മാനങ്ങള്‍  നല്കുകയും ചെയ്തു. കേരള മാനേജര്‍ സി വിജയകുമാര്‍, സീനിയര്‍ ടെക്നിക്കല്‍ എക്സിക്യുട്ടീവ് കെ.ഒ.മോഹനന്‍, സീനിയര്‍ എക്സിക്യുട്ടീവ്സ് ആയ പ്രതീഷ് , എം ഡി ജോസഫ്, ടെക്നിക്കല്‍ എക്സിക്യുട്ടീവ്സുകളായ ശബരീഷ്, ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്കി .സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ജോസ് പഴൂര്‍ സാറിന്റെ  നേതൃത്വത്തില്‍ അധ്യാപകരും പരിപാടികള്‍ക്ക് പന്തുണ നല്കി. സ്കൂളിനു ക്രാഫ്റ്റ്സ് ജീവനക്കാരുടെ സ്വന്തം ചിലവില്‍ രണ്ട് സീലിംഗ് ഫാനുകള്‍ സംഭാവനയായി നല്കുവാനുള്ള പ്രഖ്യാപനവും നടത്തി വൈകുന്നേരത്തോടെ  ഏറ്റവും സന്തോഷത്തോടെയാണ് ക്രാഫ്റ്റ്സ് ഫൂഡ്സിന്റെജീവനക്കാര്‍ പിരിഞ്ഞത്. 
ചിത്രരചനാ മത്സരം
കളികള്‍
ഭക്ഷണം വിളമ്പാന്‍ തയ്യാറാകുന്നു
കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി നല്കുന്നു
കുട്ടികളുടെ കലാപരിപാടികള്‍

കുട്ടികളുടെ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍  നല്കുന്നു
കുട്ടികള്‍ക്കെല്ലാവര്‍ക്കുമായിസമ്മാനങ്ങള്‍  നല്കുന്നു
ക്രാഫ്റ്റ് ഫൂഡ് ജീവനാക്കാരുടെ സംഭാവനയായ രണ്ടു സീലിംഗ് ഫാനുകള്‍ ഹെഡ് മാസ്റ്റര്‍ ജോസ് പഴൂര്‍ സാറിന് ടെക്നിക്കല്‍ എക്സിക്യുട്ടീവ് ശ്രീ ശബരീഷ് കൈമാറുന്നു