സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

12 Dec 2016

ക്വില്‍റ്റ് പേപ്പര്‍ ആര്‍ട്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.



     വാളംതോട് സ്കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ക്വില്‍റ്റ് പേപ്പര്‍ ആര്‍ട്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശ്രീമതി സെല്‍‌വി അംബ്രോസ് വര്‍ക്ക്ഷോപ്പിന് നേത്യത്വം നല്‍കി. ക്വില്‍റ്റ് പേപ്പര്‍ ഉപയോഗിച്ച് ആഭരണങ്ങള്‍,രൂപങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പരിശീലനവും നടത്തി കൂടാതെ സെറാമിക്ക് ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തി.

2 Dec 2016

ജൈവപച്ചക്കറിക്യഷി വിളവെടുപ്പ് പത്ര മാധ്യമങ്ങളില്‍.

ദീപിക ദിനപ്പത്രം

   ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ നടപ്പിലാക്കിയ ജൈവപച്ചക്കറിക്യഷിയുടെ വിളവെടുപ്പ് നടത്തിയതിന്റെ വാര്‍ത്ത വിവിധ പത്ര മാധ്യമങ്ങളില്‍  പ്രസിദ്ധീകരിച്ചു.
മാത്യഭൂമി ദിനപ്പത്രം

മലയാള മനോരമ ദിനപ്പത്രം

24 Nov 2016

ജൈവ പച്ചക്കറിക്യഷിയുടെ വിളവെടുപ്പ് നടത്തി.

       
     ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ നടപ്പിലാക്കിയ ജൈവപച്ചക്കറിക്യഷിയുടെ വിളവെടുപ്പ് നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രി അനീഷ് അഗസ്റ്റ്യന്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നൗഷാദ്, സുധീര്‍,നൗഷാദ് പൂക്കോടന്‍, ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ശ്രി.ബിജു ചക്കരമാക്കല്‍ അധ്യാപകരായ സജിമോന്‍ സ്കറിയ, സിറില്‍ ജോര്‍ജ്, സന്ദീപ് പി.കെ. എന്നിവര്‍ വിളവെടുപ്പിന്  നേത്യത്വം നല്‍കി.
                                           വിളവെടുപ്പിന്റെ കൂടുതല്‍ ദ്യശ്യങ്ങളിലൂടെ.

15 Nov 2016

ശിശുദിനാഘോഷം 2016-17.


    
        ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ജനമദിനമായ നവംബര്‍ 14 ശിശുദിനമായി രാജ്യമെങ്ങും ശിശുദിനമായി ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി വാളംതോട് സ്കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയും, കലാപരിപാടികളും , മധുരവിതരണവുംനടത്തി.

9 Sept 2016

കരനെല്‍ക്ക്യഷിക്ക് തുടക്കമായി.


       
   വിദ്യാര്‍ത്ഥികളില്‍  പരമ്പരാഗത കാര്‍ഷിക വ്യത്തിയെക്കുറിച്ച് അവബോധം നല്‍കുന്നതിനും ഭക്ഷ്യോല്പാദന മേഖലയിലെ കൂട്ടായ്മയും അനുഭവബോധ്യമാക്കുന്നതിനുമായി എസ്.എം.സി. യുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതിയില്‍ പെടുത്തി വാളംതോട് സ്കൂളില്‍ കരനെല്‍ക്ക്യഷിക്ക് തുടക്ക്മായി. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നെല്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.

27 Aug 2016

ജൈവ പച്ചക്കറിക്യഷി ആരംഭിച്ചു.


  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ ജൈവ പച്ചക്കറിക്യഷിക്കു തുടക്കമായി. വിവിധയിനം പച്ചക്കറികളും, കപ്പയും, വാഴയുമാണ് പ്രധാനമായും ക്യഷി ചെയ്യുന്നത്.അരയേക്കറോളം വരുന്ന സ്കൂള്‍ വളപ്പിലാണ് പച്ചക്കറിക്യഷി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും ജൈവപരമായ രീതിയില്‍ നടപ്പാക്കുന്ന ഈ ക്യഷിക്ക് നേത്യത്വം നല്‍കി വാര്‍ഡ് മെംബര്‍ ശ്രി അനീഷ് അഗ്സ്റ്റ്യനും, ഹെഡ്മാസ്റ്റര്‍ ശ്രി ജോസ് പി.റ്റി.യും, എസ്.എം.സി. ചെയര്‍മാന്‍ ബിജു ചക്കരമാക്കലും  മുന്നിലുണ്ട്.

15 Aug 2016

2016 ആഗസ്ത് 15 ന് സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.



        വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍  ബ്ലെസ്സിന്‍ ബിജു കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനം ആലപിച്ചു. ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍   എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. അമല്‍ ജോസ്, രോഹിത് റ്റി.ആര്‍., ഷാര്‍‌ലറ്റ് ഷൈന്‍ എന്നീ കുട്ടികള്‍ പ്രസംഗിച്ചു. തുടര്‍ന്ന്  കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്ലും, കലാപരിപാടികളും  നടന്നു. മധുരവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.
                              സ്വാതന്ത്ര്യദിനാഘോഷ കാഴ്‌ചകളിലൂടെ

9 Jul 2016

ഓണാഘോഷം 2016-17.


     2016-17 അധ്യയന വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.   പൂക്കള മത്സരം, ഓണക്കളികള്‍, ഓണസദ്യ എന്നിവ നടത്തി. കുട്ടികള്‍, രക്ഷിതാക്കള്‍ , പൂര്‍‌വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികളായവര്‍ക്ക് വാര്‍ഡ് മെമ്പര്‍ ശ്രി അനീഷ് അഗസ്റ്റ്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രി ജോസ് പി.റ്റി., എസ്.എം.സി.ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍, അധ്യാപകനായ സിറില്‍ ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
                                      കൂടുതല്‍ ചിത്രങ്ങളിലൂടെ

10 Jun 2016

യു.എ.ഇ. എക്സ്ചേഞ്ച് നല്‍കിയ വാട്ടര്‍പ്യുരിഫയര്‍ ഉദ്ഘാടനം ചെയ്തു..


        പ്രശസ്ത ധനകാര്യ സേവന ദാതാക്കളായ യു.എ.ഇ. എക്സ്ചേഞ്ച് വാളം‌തോട് സ്കൂളിനു നല്‍കിയ വാട്ടര്‍പ്യുരിഫയറിന്റെ ഉദ്ഘാടനം വാര്‍‌ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍‌വഹിച്ചു.  യു.എ.ഇ. എക്സ്ചേഞ്ചിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുന്നൂറോളം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാട്ടര്‍പ്യുരിഫയര്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളം‌തോട് സ്കൂളിനു വാട്ടര്‍പ്യുരിഫയര്‍ നല്‍കിയത്.

3 Jun 2016

യു.എ.ഇ. എക്സ്ചേഞ്ച് സംഭാവന നല്‍കിയ കമ്പ്യൂട്ടറുകള്‍ ഉദ്ഘാടനം ചെയ്തു.


     
           പ്രശസ്ത ധനകാര്യ സേവന ദാതാക്കളായ യു.എ.ഇ. എക്സ്ചേഞ്ച് വാളം‌തോട് സ്കൂളിനു നല്‍കിയ കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനംഹെഡ്‌മാസ്റ്റര്‍  ശ്രീ ജോസ് പി.റ്റി. നിര്‍‌വഹിച്ചു.  യു.എ.ഇ. എക്സ്ചേഞ്ചിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാളം‌തോട് സ്കൂളിനു രണ്ടു കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കിയത്.

4 Mar 2016

34 മത് സ്കൂള്‍ വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.


        വാളംതോട് ജി റ്റി എല്‍ പി സ്കൂളിന്റെ മുപ്പത്തി നാലാമത് വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് നാലിന് നടന്നു. വൈകുന്നേരം നാലുമണി മുതല്‍ നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു നീണ്ടുക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി , മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍, ശ്രീ മാത്യു കൊട്ടരത്തില്‍, ജി.എല്‍.പി.എസ്.കക്കാടം പൊയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍,  അധ്യാപകനായ ശ്രീ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

9 Jan 2016

ഒറിഗാമി പരിശീലനം സം‌ഘടിപ്പിച്ചു.


          വാളംതോട് സ്കൂളിലെ 3,4 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഒറിഗാമി പരിശീലനം സം‌ഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ ശ്രി ബിജു നീണ്ടുക്കുന്നേലാണ് ക്ലാസ്സുകള്‍ നയിച്ചത്.വിവിധ തരം വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് വിവിധതരം രൂപങ്ങള്‍ ഉണ്ടാക്കുകയും അവ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.