സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

25 Sept 2013

സോനുപ്രിയക്ക് എല്‍.എസ്.എസ്. സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു.

 

           2012-13 അധ്യയന വര്‍ഷത്തില്‍ വാളംതോട് സ്കൂളില്‍ നിന്നും  എല്‍.എസ്.എസ്. കരസ്ഥമാക്കിയ സോനുപ്രിയക്ക്  സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. സ്കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പി.റ്റി.എ. പ്രെസിഡന്റ് റെജി ചക്കനാനിയില്‍ നിന്നാണ് സോനുപ്രിയ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപകരായ ബിനു ജോസഫ് , സിറില്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളുമായി കുമാരി സോനുപ്രിയ തന്റെ  അനുഭവങ്ങള്‍ പങ്കു വെച്ചു.

17 Sept 2013

കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി.


          നാലാം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. പ്രധാനമായും ഓല കൊണ്ടുണ്ടാക്കിയ വിവിധ ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലേക്ക് കുട്ടികള്‍ കൊണ്ടു വന്നത്. വിവിധ കളിയുപകരണങ്ങളുടെ തത്സമയ നിര്‍മ്മാണവും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു, ഏറ്റവും കൂടുതല്‍ കളിയുപകരണങ്ങള്‍ നിര്‍മിച്ച് ടോം തോമസ് പ്രദര്‍ശനത്തില്‍ വിജയിയായി.

13 Sept 2013

ഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു.


         വാളംതോട് സ്കൂളിലെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ അതി ഗംഭീരമായി. കുട്ടികള്‍ക്കായി പൂക്കള മത്സരവും, ഓണക്കളികളും, വടംവലി മത്സരവും നടത്തി. കൂടാതെ രക്ഷിതാക്കള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നല്ലൊരു ഓണസദ്യ ഒരുക്കി, സദ്യയ്ക്കു ശേഷം പായസ വിതരണവും, ഐസ്ക്രീം വിതരണവും ഉണ്ടായിരുന്നു. കൂടാതെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗംഭീര സമ്മാനങ്ങളും നല്കുകയുണ്ടായി.

5 Sept 2013

അധ്യാപക ദിനാഘോഷം : പ്രിയ ഗുരുനാഥന്മാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്കി കുരുന്നുകളുടെ സ്നേഹാദരം.


            അക്ഷരങ്ങളിലൂടെ അറിവിന്റെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രിയ ഗുരുനാഥന്‍മാര്‍ക്ക് കുരുന്നുകളുടെ സ്നേഹാദരങ്ങള്‍. സെപ്തംബര്‍ അഞ്ചിന് ദേശീയ ആധ്യാപകദിനത്തിന്റെ ഭാഗമായി വാളന്തോട് ജി.ടി.എല്‍പി. സ്കൂളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച അധ്യാപക ദിനാഘോഷ പരിപാടികളില്‍ എല്ലാ അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍  അധ്യാപകര്‍ക്ക് പൂച്ചെണ്ടുകള്‍  കൈമറുകയും, ആശംസകള്‍ നേരുകയും ചെയ്തു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ പി.റ്റി.ജോസ് സാര്‍, ബിനു സാര്‍, സിറില്‍ സാര്‍, ലിന്‍സി ടീച്ചര്‍ എന്നിവര്‍ കുട്ടികളുടെ സ്നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു.
                                     അധ്യാപകദിനാഘോഷ ചടങ്ങിന്റെ ദ്യശ്യങ്ങളിലേക്ക്