സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

14 Nov 2018

മുത്തശ്ശിത്തണലിലൊരിത്തിരിനേരം.


  ഇക്കൊല്ലത്തെ ശിശുദിനാഘോഷത്തിനു മാറ്റു കൂട്ടിക്കൊണ്ട് സ്കൂളിനു സമീപമുള്ള ഏറ്റവും മുതിര്‍ന്ന അമ്മമ്മാരെ ആദരിക്കുവാനായി ചടങ്ങ് സംഘടിപ്പിച്ചു. പ്രദേശത്തെ മൂന്ന് മുതിര്‍ന്ന അമ്മമ്മാരെയാണ് കുട്ടികളുടെ നേത്യത്വത്തില്‍ പൂച്ചെണ്ടുകളും മധുരവും നല്‍കി  സ്വീകരിച്ചത്.

ആഘോഷമായി ശിശുദിനം 2018


              ശിശുദിനം 2018 വാളംതോട്  സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ശിശുദിന റാലിയും, കുട്ടികളൂടെ കലാപരിപാടിയും ആഘോഷത്തിനു മാറ്റുകൂട്ടി.

9 Nov 2018

നാവിനു കൊതിയൂറും കറികളുമായി സ്കൂളില്‍ സദ്യയൊരുക്കി വിദ്യാര്‍ഥികള്‍.


    നാവിനു കൊതിയൂറും കറികളുമായി വാളം തോട് ഗവ ട്രൈബല്‍ എല്‍ പി സ്കൂളില്‍ സദ്യയൊരുക്കി . നാലാം ക്ലാസിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സദ്യയൊരുക്കിയത്. സ്കൂളിലെ എല്ലാ കുട്ടികളും ഈ മേളയില്‍ പങ്കാളികളാവുകയായിരുന്നു.

1 Nov 2018

ഇന്‍വേര്‍ട്ടര്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.


   വാളംതോട് സ്കൂളിന്റെ വൈദ്യുത പ്രശ്നങ്ങള്‍ക്കു പരിഹാരമായി സ്ഥാപിച്ച  ഇന്‍വേര്‍ട്ടര്‍ സംവിധാനം വാര്‍ഡ് മെബര്‍ ശ്രീ. അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. 100 Ah ന്റെ രണ്ടു ബാറ്ററികളടങ്ങുന്ന ഇന്‍വേര്‍ട്ടര്‍, ഐ.ടി. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തക്ക യു.പി.എസ് സംവിധാനത്തോടു കൂടിയുള്ളതാണ്. എസ്.എം.സി., സ്റ്റാഫ് കൗണ്‍സില്‍ സഹരണത്തോടെയാണ് ഇന്‍വേര്‍ട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്.

നവ കേരളത്തിനായി കൈകള്‍ കോര്‍ത്ത് കേരളപ്പിറവി ദിനാഘോഷം.

  
   പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നവകേരള നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളപ്പിറവിദിനത്തില്‍ വാളംതോട് സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.എസ്.എം.സി യുടെ നേത്യത്വത്തില്‍ പ്രളയ ദുരന്ത വാര്‍ത്തകളുടെ പേപ്പര്‍ കട്ടിംഗുകള്‍ കേരള മാപ്പിന്റെ രൂപത്തില്‍ നിരത്തി വെക്കുക്കയും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നവകേരള പ്രതിജ്ഞയെടുക്കുകയും  ചെയ്തു.

29 Oct 2018

കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി.


 ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി  സ്കൂള്‍  കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി.  ഡോക്ടര്‍ ഉള്‍പ്പെടെയുള്ള   മലപ്പുറത്തു നിന്നുള്ള  ആരോഗ്യ കേരളം മൊബൈല്‍ ഹെല്‍ത്ത് ടീം അംഗങ്ങളാണ് കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോദിക്കുകയും  തുടര്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

26 Oct 2018

കളിയുപകരണങ്ങളുമായി ഒരു ദിനം.


   നാലാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ചതും ഉപയോഗിക്കുന്നതുമായ കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. കളിയുപകരണങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗ രീതി കാണിച്ചു കൊടുക്കുകയും ചെയ്തു കൊണ്ട് നാലാം ക്ലാസ് കുട്ടികള്‍ പ്രദര്‍ശനത്തിന് നേത്യത്വം നല്‍കി.

19 Jun 2018

ചാലിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


  ചാലിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് വാളംതോട് സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  നോട്ടു ബുക്കുകള്‍ പെന്‍സില്‍,പേന, സ്ലേറ്റ്,പൗച്ച്,ക്രയോണ്‍സ് തുടങ്ങി പതിനായിരത്തിലധികം രൂപ വില വരുന്ന പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്. ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലില്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു, ബാങ്ക് സെക്രട്ടറി വിസി മാത്യു, മറ്റു ഡയറക്ടര്‍മാര്‍, സിസിലി ബോസ് തൂങ്കുഴി(ഡയറക്ടര്‍) മാത്യു കൊട്ടാരത്തില്‍,സണ്ണി കൂനങ്കിയില്‍  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

12 Jun 2018

പ്രവേശനോത്സവം 2018: അക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍


            അക്ഷരം അഗ്നിയാകുന്നത് അത് വെളിച്ചമാകുമ്പോഴാണ്. അതിരുകളില്ലാത്ത ആകാശങ്ങളെ ചുംബിച്ചു കൊണ്ട് പ്രകാശം പറന്നകലുമമ്പോള്‍ കൂടെയോടുന്നതിന് ഒരു സുഖമുണ്ട്. നമ്മുടെ അഹങ്കാരങ്ങള്‍ തല്ലിക്കൊഴിക്കപ്പെടുന്നത് അപ്പോഴാണ്.  വീണ്ടുമക്ഷരവെളിച്ചങ്ങള്‍ കൊളുത്തി വെച്ചുകൊണ്ട് ജി.ടി.എല്‍.പി സ്കൂള്‍ വാളംതോടും പ്രവേശനം ഉത്സവമാക്കി..സമയബന്ധിതമായി മനോഹരമാക്കിയെടുത്ത നടുമുറ്റത്തേക്ക് ഇത്തവണ കൂടുതല്‍ കുഞ്ഞിക്കാലുകള്‍ ഓടിയെത്തി.. എല്ലാവര്‍ക്കും ബാഗ് , രെയിന്‍ കോട്ട് മറ്റു പഠനോപകരണങ്ങള്‍ കൈയില്‍ ബലൂണുകളും ചുണ്ടില്‍ മധുരവും .....

6 Feb 2018

വീരപഴശ്ശി സ്മരണകളുണർത്തുന്ന ഗുഹാമുഖത്ത് ഒരു സംഗമം.

    
          അതിരുകള്‍ക്കപ്പുറത്തേക്ക് ആകാശവേരുകള്‍ തേടി നായാടംപൊയിലിന്റെ നയന ചാരുതയിലൂടെ ഒരു ചെറു നടത്തം.......

    നാട്ടുപച്ചകള്‍ തൊട്ടറിഞ്ഞ് നാട്ടുഭക്ഷണങ്ങള്‍ പങ്കിട്ടെടുത്തു കഴിച്ച് മലമുകളിലേക്ക്......

   വീരപഴശ്ശി സ്മരണകളുണര്‍ത്തുന്ന ഗുഹാ മുഖത്ത് ഒരു സംഗമം, കലാപരിപാടികള്‍...

    കാട്ടറിവുകള്‍ കേട്ടറിഞ്ഞ് ഉച്ച വെയിലിന്റെ തീച്ചൂടിനെ തോല്പ്പിക്കുന്ന മലങ്കാറ്റിന്റെ കുളിരില്‍ കഥ പറഞ്ഞൊരു മലകയറ്റം ....

     അറിവുകള്‍ക്കൊരു പരിധിയുമില്ലെന്ന ആകാശം പറഞ്ഞ അറിവിനോട് നന്ദി പറഞ്ഞൊരു മടക്കയാത്ര....

     വാളംതോട് ജി ടി എല്‍ പി സ്കൂളിന്റെ വാതില്‍പ്പുറ യാത്രകളിലൊന്ന് അങ്ങനെ സമ്പൂര്‍ണ്ണമാകുന്നു.

24 Jan 2018

'സേവ് പന്തീരായിരം' കാട്ടുതീ ബോധവല്‍ക്കരണം നടത്തി.


  നിലമ്പൂര്‍ മേഖലയിലെ പ്രധാന വനമേഖലകളില്‍ ഒന്നായ പന്തീരായിരം വനമേഖലയെ കാട്ടുതീ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ അഭിമുഖ്യത്തില്‍ വാളംതോട് ജി.ടി.എല്‍.പി സ്കൂളിന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി കാട്ടുതീ ബോധവല്‍ക്കരണം നടത്തി. എടവണ്ണ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

21 Jan 2018

ദേവഗിരി സേവിയോ സ്കൂളിന്റെ സ്കൗട്ട് ആൻറ് ഗൈഡ് ക്യാമ്പ്


  ഈയാഴ്ച ദേവഗിരി സേവിയോ സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്കൂട്ടുകാരായിരുന്നു ഞങ്ങളുടെ അതിഥികൾ..... നഗരത്തിരക്കിൽ നിന്നും വിട്ടകന്ന് വാളംതോടിന്റെ കാനനഭംഗി നുകർന്ന് മൂന്നു ദിവസത്തെ പരിശീലനം. മിടുക്കരായ കുട്ടികൾ.. പഴശ്ശി ഗുഹയിലേക്കുള്ള ട്രക്കിംഗും കോഴിപ്പാറ വെള്ളച്ചാട്ടത്തിലുള്ള കുളിയും കഴിഞ്ഞ് ഉന്മേഷത്തോടെ മടങ്ങുമ്പോൾ ഞങ്ങളുടെ ഹരിതം മധുരം 35 പദ്ധതിക്ക് 4പഴവൃക്ഷത്തൈകൾ സമർപ്പിക്കാനും അവർ മറന്നില്ല.

ഓർമ്മ മരങ്ങൾക്ക് വാളംതോട് ജി.ടി.എൽ.പി.സ്കൂളിന്റെ നന്ദി...