സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

31 Jul 2013

പച്ചക്കറി വിത്ത് വിതരണം നടത്തി.


           ക്യഷിവകുപ്പിന്റെ നേത്യത്വത്തില്‍ സംസ്ഥാനത്ത് പച്ചക്കറി ക്യഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി. ചാലിയാര്‍ പഞ്ചായത്ത് ക്യഷിഭവനില്‍ നിന്നു ലഭിച്ച വിത്തുകളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ സ്കൂള്‍ ലീഡര്‍ ആതിര ഷാജിക്ക് നല്കികൊണ്ട് നിര്‍വഹിച്ചു.

സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റക്യത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു.

     
        സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ , സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി വാളംതോട് സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ ദ്ദേശമനുസരിച്ച് ജുലായ് 31 ന്  ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 മണി വരെ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചും മൂന്നു മണിമുതല്‍ 3.30 വരെ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടന്നു. ബോധവല്‍ക്കരണ ക്ലാസിന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ് നേത്യത്വം നല്കി. പ്രൈമറി തലത്തിലുള്ള വിവിധ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചുള്ള മാര്‍ഗരേഖ രക്ഷകര്‍ത്താക്കള്‍ക്കു വിതരണം ചെയ്യുകയുണ്ടായി. 

28 Jul 2013

പ്രതികൂല കാലാവസ്ഥയോടു പൊരുതി വാളംതോട് സ്കൂള്‍..

                                        സ്കൂള്‍ മുറ്റത്തു നിന്നുള്ള കാഴ്ച്ച
        
           കാലവര്‍ഷം നാടെങ്ങും പെയ്ത് മണ്ണിലും, മനസ്സിലും കുളിര്‍ കോരിയിടുമ്പോള്‍ വാളന്തോട്  പ്രദേശത്തെ ജനജീവിതം ദുസ്സഹമാവുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മലയോര മേഖലയായ ഈ പ്രദേശം ജില്ലയിലെ തന്നെ എത്തിപ്പെടാന്‍ ഏറ്റവും ദുര്‍ഘടമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദിവസം മുഴുവന്‍ പെയ്യുന്ന കനത്ത മഴയും തുടര്‍ച്ചയായ കൊടുങ്കാറ്റും, കോടയുമെല്ലാം ഈ പ്രദേശത്ത് ജനജീവിതത്തെ  ബാധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ ഏക സര്‍ ക്കാര്‍ സ്കൂളായ വാളതോട് ട്രൈബല്‍ എല്‍.പി. സ്കൂള്‍ കുട്ടികള്‍ കഴിഞ്ഞ രണ്ടുമാസമായി പ്രതികൂല കാലവസ്ഥയോടു പൊരുതിയാണ് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. 

25 Jul 2013

2013-14 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.


          ജി.ടി.എല്‍.പി. സ്കൂള്‍ വാളതോട്ടില്‍ 2013-14 അധ്യയന വര്‍ ഷത്തെ സ്കൂള്‍ പാര്‍ ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ സ്കൂള്‍ ലീഡറായി നാലാം ക്ലാസിലെ ആതിര ഷാജിയെയും, ഡെപ്യൂട്ടി ലീഡറായി മൂന്നാം ക്ലാസിലെ നൈജില്‍ ഷാജിയെയും തിരഞ്ഞെടുത്തു. കര്‍ക്കിടക മാസത്തെ കനത്ത മഴയെയും അവഗണിച്ചു കൊണ്ട് എല്ലാ കുട്ടികളും രാവിലെ തന്നെ വോട്ടു ചെയ്യാനായി നാലാം ക്ലാസിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയിരുന്നു.

ജൈവവൈവിധ്യങ്ങള്‍ തേടി കക്കാടംപൊയിലില്‍ ' മഴ സഹവാസം '

       
    പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ഫ്രന്‍ഡ്സ് ഓഫ് നേച്വറും ചേര്‍ന്ന് കക്കാടംപൊയില്‍ ചെമ്പോത്തിമലയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ മഴ സഹവാസം വേറിട്ട അനുഭവമായി. വിവിധ ജില്ലകളില്‍ നിന്നുമുള്ള 35 പേരാണ് ചെമ്പോത്തി മലയിലും, വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലുമായി നടന്ന പ്രക്യതിപഠന  ക്യാമ്പിലെത്തിയത്.