സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

28 Jul 2013

പ്രതികൂല കാലാവസ്ഥയോടു പൊരുതി വാളംതോട് സ്കൂള്‍..

                                        സ്കൂള്‍ മുറ്റത്തു നിന്നുള്ള കാഴ്ച്ച
        
           കാലവര്‍ഷം നാടെങ്ങും പെയ്ത് മണ്ണിലും, മനസ്സിലും കുളിര്‍ കോരിയിടുമ്പോള്‍ വാളന്തോട്  പ്രദേശത്തെ ജനജീവിതം ദുസ്സഹമാവുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മലയോര മേഖലയായ ഈ പ്രദേശം ജില്ലയിലെ തന്നെ എത്തിപ്പെടാന്‍ ഏറ്റവും ദുര്‍ഘടമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദിവസം മുഴുവന്‍ പെയ്യുന്ന കനത്ത മഴയും തുടര്‍ച്ചയായ കൊടുങ്കാറ്റും, കോടയുമെല്ലാം ഈ പ്രദേശത്ത് ജനജീവിതത്തെ  ബാധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ ഏക സര്‍ ക്കാര്‍ സ്കൂളായ വാളതോട് ട്രൈബല്‍ എല്‍.പി. സ്കൂള്‍ കുട്ടികള്‍ കഴിഞ്ഞ രണ്ടുമാസമായി പ്രതികൂല കാലവസ്ഥയോടു പൊരുതിയാണ് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. 


       കാലവര്‍ഷക്കാലത്ത് മഴയോടൊപ്പവും അല്ലാതെയുമുണ്ടാകുന്ന  അതിശക്തമായകാറ്റ് ദിനം മുഴുവന്‍ നീണ്ടു നില്ക്കുന്നു എന്നത് ഈ പ്രദേശത്തിന്റെ മാത്രം പ്രത്യേകതയാണ്.  കുട്ടികള്‍ക്ക് നടന്നു നീങ്ങാന്‍ പോലും സാധിക്കാത്ത അതിശക്ത്മായാണ് കാറ്റ് ഇവിടെ വീശിയടിക്കുന്നത് കൂടാതെ കാറ്റ് വീശിയടിക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രദേശത്തെ മൂടി ശക്തമായ കോടമഞ്ഞും ഉണ്ടാകുന്ന അവസ്ഥയില്‍  പഠനം പോലും അസാധ്യമാവുകയാണ്. ഇക്കൊല്ലത്തെ കാലവര്‍ഷക്കാറ്റില്‍ സ്കൂള്‍ ക്യഷിത്തോട്ടത്തിലെ പത്തു മുപ്പതോളം വാഴകളാണ്  നശിച്ചത്. കൂടാതെ സ്കൂള്‍ കെട്ടിടത്തിലെ ജനാലകളും മറ്റും   ശക്ത്മായ കാറ്റു പ്രതിരോധിക്കാനാവാതെ തകരുന്നത് വര്‍ഷം തോറും സാമ്പത്തികമായ ബാധ്യതയുണ്ടാക്കുന്നു.  ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ്    വാളംതോടിന്റെ മലമടക്കുകളില്‍ നിന്ന് കുഞ്ഞുകുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തുന്നത്

                                 വീശിയടിക്കുന്ന കാറ്റിന്റെ വീഡിയോ ദ്യശ്യം
 
                                       കാറ്റില്‍ നശിച്ച സ്കൂള്‍ ക്യഷിത്തോട്ടത്തിലെ വാഴകള്‍