സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

15 Aug 2013

വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

                                         പതാക ഉയര്‍ത്തല്‍ 
            2013 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച ഭാരതത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനം  വാളംതോട് ജി.ടി.എല്‍.പി. സ്കൂളില്‍ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.  അതിരാവിലെ തന്നെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളില്‍ എത്തിച്ചേരുകയും ത്രിവര്‍ണ്ണ ബലൂണുകളും, തോരണങ്ങളും   കൊണ്ട് സ്കൂളും പരിസരവും അലങ്കരിക്കുകയും ചെയ്തു. രണ്ടരമാസത്തോളം നീണ്ട അതിരൂക്ഷമായ കാലവസ്ഥയ്ക്ക് രണ്ടു ദിവസമായി  മാറ്റം വന്നത്, ചടങ്ങുകള്‍ക്ക് സഹായകരമായി.

                                            മാസ് ഡ്രില്‍
                ക്യത്യം ഒന്‍പതു മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി. മേരിക്കുട്ടി തലക്കുളത്തില്‍ പതാകയുയര്‍ത്തി. സ്കൂള്‍ ലീഡര്‍ ആതിര ഷാജിയുടെ നേത്യത്വത്തില്‍ ഫ്ലാഗ് സല്യൂട്ട്  തുടര്‍ന്ന്   ദേശീയ ഗാനം ആലപിക്കുകയും,    പ്രതിജ്ഞ എടുക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി, പി.റ്റി.എ.പ്രസിഡന്റ് റെജി ചക്കനാനിക്കല്‍, അധ്യാപകനായ ബിനു ജോസഫ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളായ ആതിര ഷാജി, നൈജില്‍ ഷാജി, ഡിക്സന്‍ ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.


                                           ലഡു വിതരണം
      തുടര്‍ന്ന് ദേശഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അരങ്ങേറി. ഏറ്റവും അവസാനമായി സ്കൂള്‍ ഡപ്യൂട്ടി ലീഡര്‍ ഷാരോണ്‍ സി.ആറിന്റെ നേത്യത്വത്തില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ ഒത്തുച്ചേര്‍ന്ന് മനോഹരമായ മാസ് ഡ്രില്‍ അവതരിപ്പിച്ചു.  പായസം, ലഡു, മിഠായി  എന്നിവയുടെ വിതരണത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചത്. അധ്യാപകരായ സിറില്‍ ജോര്‍ജ് , ലിന്‍സി ബാബു, ഓഫീസ് സ്റ്റാഫ് മുഹമ്മദ് എം. എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്കി.