സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

3 Oct 2017

ശ്രീ സജി സാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.


        ഒരു പതിറ്റാണ്ടിലധികം ഈ മലയോര വിദ്യാലയത്തിലെ സമര്‍പ്പിത സേവനത്തിനു ശേഷം വിടപറയുന്നശ്രീ സജി സാറിന് വാളംതോട് സ്കൂള്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. 2001മുതല്‍ 2017 വരെയുള്ള വിവിധ സമയങ്ങളില്‍  ഇവിടെ സേവനം ചെയ്ത അദ്ദേഹം മികച്ച ഒരു അധ്യാപകനും അതോടൊപ്പം ഈ സ്കൂളിന്റെ അഭ്യുദയകാംഷിയുമായിരുന്നു. ആദിവാസി പിന്നോക്ക മേഖലയായ ഈ പ്രദേശത്തെ നിരവധിയായ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ശ്രീ സജി സാറിനെ ഈ വിദ്യാലയത്തിന് മറക്കാനാവില്ല.

         യാത്രാക്ലേശം മൂലം അധ്യാപകര്‍ കടന്നു വരാന്‍ താല്പര്യപ്പെടാത്ത കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം  ദീര്‍ഘ കാലം ഇവിടെ സേവനം ചെയ്തു. കോഴിക്കോടു ജില്ലയിലൂള്ള തന്റെ ഗ്യഹത്തില്‍ നിന്നും വളരെയധികം ദൂരം  സഞ്ചരിച്ചാണ് അദ്ദേഹം ദിവസേന മലപ്പുറം ജില്ലയുടെ ഏറ്റവും വിദൂരമായ വാളംതോട് പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ മലയോര ഗ്രാമത്തിലെ വിദ്യാലയത്തിലേക്കെത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ തന്റെ വീടിനടുത്തുള്ള ജി.യു.പി.എസ് ചെമ്പുകടവിലേക്ക്  സ്ഥലം മാറ്റം ലഭിച്ച് മാറി പോകുന്ന അദ്ദേഹത്തിന് യാത്രാമംഗളങ്ങള്‍ നേരുന്നു.