സ്കൂള്‍ ഫോണ്‍ നം :0495-2278060 ഹെഡ്മാസ്റ്റര്‍ ഫോണ്‍ നം :9497746418 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

10 Mar 2017

35മത് സ്കൂള്‍ വാര്‍ഷികാഘോഷവും,ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും നടന്നു.

           
          വാളം‌തോട് ജി.ടി.എല്‍.പി.സ്കൂളിന്റെ 35മത്  വാര്‍ഷികാഘോഷവും, ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും ചടങ്ങും 2017 മാര്‍ച്ച് 10ം തിയതി നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ തോണിക്കടവന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.
 ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി അച്ചാമ്മ വാര്‍ഷികാഘോഷ സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് ശ്രീ കൂമ്പാറ ബേബി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി പ്രമീള പി. പഠനത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. മെമ്പര്‍ ശ്രീ നൗഷാദ് പൂക്കോടന്‍ പൂര്‍‌വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി.യെ മൊമന്റൊ നല്‍കി ആദരിച്ചു.അധ്യാപനായ ശ്രീ സിറില്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. 

    മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍, മാത്യു കൊട്ടാരത്തില്‍, മുന്‍ പി.റ്റി.എ. പ്രസിഡന്റ്മാരും പൊതു പ്രവര്‍ത്തകരുമായ ശ്രീ ബെന്നി കുളത്തിങ്കല്‍, ശ്രീ സുബ്രഹ്മണ്യന്‍ പി.കെ.,ഹെഡ്മാസ്റ്റര്‍മാരായ സുധാകരന്‍ പി.കെ., പ്രേമരാജന്‍ കെ.ആര്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എസ്.എം.സി ചെയര്‍പേഴ്സണ്‍ രാജി രാജേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
Related Posts Plugin for WordPress, Blogger...