സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

25 Jul 2013

2013-14 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.


          ജി.ടി.എല്‍.പി. സ്കൂള്‍ വാളതോട്ടില്‍ 2013-14 അധ്യയന വര്‍ ഷത്തെ സ്കൂള്‍ പാര്‍ ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ സ്കൂള്‍ ലീഡറായി നാലാം ക്ലാസിലെ ആതിര ഷാജിയെയും, ഡെപ്യൂട്ടി ലീഡറായി മൂന്നാം ക്ലാസിലെ നൈജില്‍ ഷാജിയെയും തിരഞ്ഞെടുത്തു. കര്‍ക്കിടക മാസത്തെ കനത്ത മഴയെയും അവഗണിച്ചു കൊണ്ട് എല്ലാ കുട്ടികളും രാവിലെ തന്നെ വോട്ടു ചെയ്യാനായി നാലാം ക്ലാസിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയിരുന്നു.


            ഓരോ സ്ഥാനത്തേക്കും മൂന്നു പേര്‍ വീതം മത്സരിച്ചു. യഥാര്‍ത്ഥ തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രചാരണവും , നാമനിര്‍ദ്ദേശക പത്രിക സ്വീകരിക്കലും തുടര്‍ന്ന് രഹസ്യ സ്വഭാവത്തോടെ വോട്ടെടുപ്പും നടന്നു. വോട്ടെടുപ്പ് അവസാനിച്ചതിനു ശേഷം ഹെഡ് മാസ്റ്റര്‍ പി.റ്റി. ജോസ് സാറിന്റെ നേത്യത്വത്തില്‍ വോ ്ടെണ്ണലും നടന്നു. അധ്യാപകരായ സിറില്‍ ജോര്‍ജ്,ബിനു ജോസഫ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.