സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

5 Jun 2013

വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.


  ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വാളന്തോട് ഗവ. ട്രൈബല്‍ എല്‍പി. സ്കൂളില്‍  വിപുലമായ പരിപാടികളോടെ ആചരിച്ചു. കേന്ദ്ര മാനവ ശേഷി വികസന വകുപ്പിനു കീഴിലുള്ള ജന ശിക്ഷന്‍ സന്‍സ്ഥാന്‍-- മലപ്പുറം (JSS) എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഇക്കൊല്ലത്തെ പരിസ്ഥിദിനാഘോഷം വാളന്തോട് സ്കൂളില്‍ നടത്തിയത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ചടങ്ങിന് JSSന്റെ പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. സുകുമാരി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ അധ്യക്ഷനായിരുന്നു.  ഡയറക്ടര്‍ വി ഉമ്മര്‍ക്കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. JSS  വൈസ്  ചെയര്‍മാന്‍ പി.എം. ഉസ്മാന്‍ അലി,  ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപനായ ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രൈബല്‍ പ്രൊമോട്ടര്‍ സരോജിനി നന്ദിയും പറഞ്ഞു.



          ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി  വാളന്തോട് സ്കൂളിലെ മുന്‍ അധ്യാപകനും ഇപ്പോള്‍ ജി.യു.പി.എസ് മരുതയിലെ പ്രധാനധ്യാപകനുമായ ശ്രീ പ്രേമരാജന്‍ കെ.ആര്‍ . പരിസ്ഥിതീ സംരക്ഷണവുമായി  ബന്ധപ്പെട്ട്  ഒരു ക്ലാസ്  നല്കുകി. തുടര്‍ന്ന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ്ജിന്റെ  നേത്യത്വത്തില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്വിസ് നടത്തുകയുണ്ടായി. ക്വിസില്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് JSS പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. സുകുമാരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.


         തുടര്‍ന്ന് വാളംതോട് സ്കൂളില്‍ നിന്നും ആദ്യമായി എല്‍ എസ് എസ് നേടിയ സോനുപ്രിയ എം.എസും ഡയറക്ടര്‍ വി ഉമ്മര്‍ക്കോയയയും ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് ഒരു തണല്‍ മരം നടുകയുണ്ടായി. കൂടാതെ കുട്ടികള്‍ക്ക് നിരവധി തണല്‍ മരങ്ങളുടെ തൈകള്‍ JSS പ്രതിനിധികള്‍ വിതരണം ചെയ്തു. നാട്ടുകാരും രക്ഷിതാക്കളുമായി നൂറോളം പേരാണ് വാളംതോട് സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്.

                                    ചടങ്ങില്‍ നിന്നുള്ള ചില ചിത്രങ്ങള്‍