സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

31 Jul 2013

സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റക്യത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു.

     
        സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ , സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി വാളംതോട് സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ ദ്ദേശമനുസരിച്ച് ജുലായ് 31 ന്  ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 മണി വരെ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചും മൂന്നു മണിമുതല്‍ 3.30 വരെ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടന്നു. ബോധവല്‍ക്കരണ ക്ലാസിന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ് നേത്യത്വം നല്കി. പ്രൈമറി തലത്തിലുള്ള വിവിധ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചുള്ള മാര്‍ഗരേഖ രക്ഷകര്‍ത്താക്കള്‍ക്കു വിതരണം ചെയ്യുകയുണ്ടായി. 


     സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകളും ചര്‍ച്ചകളും തുടര്‍ന്ന് നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ഷോര്‍ട്ട് ഫിലിമും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ബോധവല്‍ക്കരണ ക്ലാസ്സിന് അധ്യാപകനായ ബിനു സാര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസറ്റര്‍ ജോസ് സാര്‍ ആമുഖ പ്രഭാഷണം നടത്തി.