സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

5 Sept 2014

വാളന്തോട് സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി മാറി.

     
              നാടിന്റെ ഉത്സവമാണ്, വാളന്തോട് സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഇക്കൊല്ലത്തെ ഓണഘോഷ പരിപാടികള്‍ അതിഗംഭീരമായാണ് ആഘോഷിച്ചത്. സമീപത്തുള്ള മറ്റു സ്കൂളുകളെ അപേക്ഷിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരുമിച്ച്  നാടിന്റെ ഉത്സവമായാണ് ഈ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. എല്ലാ ചിലവും വഹിച്ച് രക്ഷിതാക്കള്‍ തന്നെയാണ് ഓണ സദ്യ ഇവിടെ തയാറാക്കിയത്. കൂടാതെ നാട്ടിലെ അഭ്യുദയകാംഷികളായ ആളുകളുടെ സഹകരണത്തോടെയാണ് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു വേണ്ട സമ്മാനങ്ങളും  വിതരണം ചെയ്തത്. 



            രാവിലെ ഒന്‍പതു മണിയോടെ പൂക്കളമത്സരം ആരംഭിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ്. പൂക്കളമത്സരം നടത്തിയത് തുടര്‍ന്ന്  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കസേരകളി ബലൂണ്‍പൊട്ടിക്കല്‍, സ്പൂണ്‍ റേസ്, വാലുപറി എന്നീ മത്സരങ്ങള്‍ നടത്തുകയുണ്ടായി. ഉച്ചയ്ക്ക് ഒന്നരയോടെ വിഭവ സമ്യദ്ധമായ ഓണസദ്യയും പായസവും വിളമ്പി. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. 


          ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. അധ്യാപകരായ സുരേഷ് കുമാര്‍, ബിനു ജോസഫ്, സിറില്‍ ജോര്‍ജ് എസ്.എസ്‌.സി ചെയര്‍മാന്‍ ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍ , വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി ഷീല ചക്കരമാക്കല്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്കു നേത്യത്വം നല്കി. മൂന്നുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അഭിസംബോധന കുട്ടികളെ റേഡിയോ വഴി കേള്‍പ്പിക്കുകയും ചെയ്തു.അധ്യാപകനായ ശ്രീ ബിനു ജോസഫ് പരിഭാഷകനായി.
                                   ഓണാഘോഷപരിപാടികളിലേക്ക് ഒരെത്തിനോട്ടം