സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

15 Aug 2017

ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

   വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍  ബിമല്‍ പി ആര്‍കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ദേശീയ ഗാനം ആലപിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ ആര്‍ പ്രേമരാജന്‍., എസ്.എം.സി ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍   എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.  രോഹിത് റ്റി.ആര്‍., ഷാര്‍‌ലറ്റ് ഷൈന്‍ എന്നീ കുട്ടികള്‍ പ്രസംഗിച്ചു. തുടര്‍ന്ന്  കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്ലും, കലാപരിപാടികളും  നടന്നു. പായസവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.