സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

4 Jun 2013

പുതുനാമ്പുകളെ വരവേറ്റ് വാളംതോട് സ്കൂളില്‍ പ്രവേശനോത്സവം 2013.



  വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ 2013-14 വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. അതിരാവിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും സ്കൂളും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചൊരുക്കി. പത്തു മണിയോടെ പുതിയതായി എത്തിയ കുട്ടികളെയും മുന്നില്‍ നിര്‍ത്തി,വിദ്യാഭ്യാസ അവകാശത്തെ സംബന്ധിക്കുന്ന മുദ്രാവക്യങ്ങള്‍ടങ്ങിയ പ്ലക്കാര്‍ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ റാലി നടത്തി. തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി. കുരുന്നുകള്‍ക്ക് കത്തിച്ച മെഴുകു തിരികള്‍ നല്‍കി ക്ലാസിലേക്ക് കയറ്റി ഇരുത്തുകയും മിഠായികളും ബലൂണുകളും  നല്‍കുകയും ചെയ്തു. 


           തുടര്‍ന്ന്  നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തല്‍ക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു.പിടി.എ.പ്രസിഡന്റ് റെജി ചക്കനാനിക്കല്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.റ്റി ജോസ് ആശംസകള്‍ നേരുകയും ചെയ്തു. അധ്യാപകരായ ബിനു ജോസ് സ്വാഗതവും സിറില്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രവേശനോത്സവത്തിന്‍ എത്തിച്ചേര്‍ന്ന എല്ലാ അളുകള്‍ക്കും ലഡുവിതരണം  നടത്തുകയും ചെയ്തു. ചടങ്ങിനിടയില്‍ സ്കൂളിലെ കഴിഞ്ഞ വര്‍ഷത്തെഎല്‍ എസ് എസ് വിജയി  സോനുപ്രിയ എത്തിച്ചേര്‍ന്നത് ഏവര്‍ക്കും സന്തോഷം പകര്‍ന്നു. ഇക്കൊല്ലം ഒന്നാം ക്ലാസിലേക്ക് എട്ടു കുട്ടികളും, രണ്ടാം ക്ലാസിലേക്ക് ഒരു കുട്ടിയുമാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.

                               പ്രവേശനോത്സവ ചടങ്ങില്‍ നിന്ന്