സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

5 Jun 2013

LSS നേടിയ കുമാരി സോനുപ്രിയ എം.എസിനെ അനുമോദിച്ചു.


     വാളന്തോട് ജി.ടി. എല്‍ പി സ്കൂളില്‍ നിന്നും 2012-13 വര്‍ഷം എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ കുമാരി സോനുപ്രിയ എം എസിനെ അനുമോദിച്ചു. ജൂണ്‍ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു JSS  മലപ്പുറവും, സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് കുമാരി സോനുപ്രിയയെ അനുമോദിച്ചത്. സ്കൂള്‍ പി.ടി.എയുടെ വകയായി ഒരു ട്രോഫി വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തിലും,  അധ്യാപകരുടെ വകയായി രണ്ടായിരം രൂപയുടെ ക്യാഷ്   അവാര്‍ഡ്  ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി.യും സോനുപ്രിയയ്ക്ക് സമ്മാനിക്കുകയുണ്ടായി. 



                  കൂടാതെ JSSന്റെ  വകയായി ഒരു ട്രോഫി വൈസ് ചെയര്‍മാന്‍ ശ്രീ  പി എം ഉസ്മാന്‍ അലിയും, സമ്മാനം ഡയറക്ടര്‍ വി ഉമ്മര്‍ക്കോയയും കുട്ടിക്ക്  സമ്മാനിക്കുകയുണ്ടായി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോസ് പി.ടിയും പൂര്‍വ്വാധ്യാപകന്‍ ശ്രീ പ്രേമരാജന്‍ കെ ആറും കുട്ടിയെ അനുമോദിച്ചു സം സാരിച്ചു.കുമാരി സോനുപ്രിയയുടെ മറുപടി പ്രസംഗത്തോടെ ചടങ്ങുകള്‍ക്ക് അവസാനമായി.