സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

1 Jun 2013

ശ്രീ.പ്രേമരാജന്‍ കെ.ആര്‍. ഇനി ഗവ.യു.പി സ്കൂള്‍ മരുതയിലെ പ്രധാനധ്യാപകന്‍..... 


          വാളംതോട് ജി.ടി.എല്‍പി. സ്കൂളിലെ സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീ.പ്രേമരാജന്‍ കെ.ആര്‍ സ്ഥാനക്കയറ്റം ലഭിച്ച്  മരുത ഗവ.യു.പി.സ്കൂളിന്റെ  സാരഥ്യം ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സ്വദേശിയായ അദ്ദേഹം മലപ്പുറം വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളില്‍  ജോലി നോക്കിയിട്ടുണ്ട്. 2002ല്‍   വാളംതോട് സ്കൂളില്‍ അധ്യാപനത്തിനായി എത്തിയ ശ്രീ.പ്രേമരാജന്‍ സാര്‍ കുട്ടികളുടെ പ്രിയ അധ്യാപകനായി ഇക്കാലമത്രയും ഒന്ന് രണ്ട് ക്ലാസ്സുകളാണ് കൈകാര്യം ചെയ്തിരുന്നത്.




           കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാളന്തോട് സ്കൂളിന്റെ  വളര്‍ച്ചയില്‍  നിര്‍ണ്ണായക  പങ്കു വഹിക്കുകയും, സ്കൂളിനെയും പൊതുസമൂഹത്തെയും കൂട്ടിയിണക്കുന്നതില്‍ പ്രധാന കണ്ണിയായി വര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്   അധ്യാപനവ്യത്തിയില്‍  23 വര്‍ഷം പിന്നിടുമ്പോള്‍ ലഭിച്ച സ്ഥാനക്കയറ്റം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. മെയ് 31ന് ഈ സ്കൂളില്‍ നിന്നും റിലീവ് ചെയ്ത് അദ്ദേഹം ജൂണ്‍ ഒന്നിനു തന്നെ മരുത സ്കൂളിലെത്തി ചാര്‍ജ്ജേറ്റെടുക്കുകയുണ്ടായി.  സാറിന് സഹപ്രവര്‍ത്തകരായ അധ്യാപകരുടെയും , പ്രിയകുട്ടികളുടെയും സ്നേഹാശംസകള്‍. .